My little girl's favorite thaarattu paattu is Omana Thingal Kidavo. I think it is a favorite of many mallu kids all over the world.
It was composed renowned poet Shri Irayimman Thampi for putting the young Swati Thirunal to sleep. One interesting fact I cam across regarding this evergreen lullaby is that not even once do the lyrics ask the little one to go to sleep. The words reflect the happiness and gratitude of the family as his birth rescued the royal family from the threat of being annexed into British India for want of a male heir.
This lullaby is easily found all over the net, and yet... this song means much to my family and so I am adding it here. Hope you find it useful...

ഓമന തിങ്കള്‍ കിടാവോ- നല്ല കോമളത്താമാരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ- പരി പൂര്‍ണേന്ദു തന്‍റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ- ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍ കിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ - എന്‍റെ ഭാഗ്യ ദ്രുമത്തിന്‍ ഫലമോ
വാത്സല്യ രത്നത്തെ വയ്പ്പാന്‍ - മമ വാച്ചോരു കാഞ്ചനച്ചെപ്പോ
ദ്രിഷ്ടിക്കു വച്ചൊരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ
കീര്‍ത്തി ലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ
ആര്‍ത്തി തിമിരം കളവാന്‍ - ഉള്ള മാര്‍ത്താണ്ട ദേവ പ്രഭയോ
സുക്തിയില്‍ കണ്ട പൊരുളോ - അതി സൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി - തന്‍റെ കൊമ്പത്തു പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവിനിച്ചനല്‍കുന്ന കല്‍ക്കണ്ടോ
കസ്തൂരി തന്റെ മണമോ - പേർത്തും സത്തുകൾക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നില്‍ തെളിഞ്ഞുള്ള മാറ്റോ
കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ - ബഹുധര്‍മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ - മാര്‍ഗഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ - ഞാനും തെടിവച്ചുള്ള ധനമോ
കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ
ലാവണ്യ പുണ്യ നദിയോ - ഉണ്ണി ക്കാര്‍വര്‍ണ്ണന്‍ തന്‍റെ കളിയോ
ലക്ഷ്മി ഭഗവതി തന്‍റെ - തിരു നെറ്റിയിലിട്ട കുറിയോ
എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ
No comments:
Post a Comment